Skip to main content

നബിദിന റാലികളിലും പരിപാടികളിലും ഹരിത പ്രോട്ടോകോൾ പാലിക്കും

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റാലികളും പരിപാടികളും ഹരിത പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുളിക്കൽ സിന്ധുവിന്റെ അധ്യക്ഷതയിൽ വിവിധ മഹല്ല് കമ്മറ്റി ഭാരവാഹികളുടെ യോഗത്തിലാണ് നബിദിനഘോഷം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്താൻ തീരുമാനിച്ചത്. ഗ്രാമഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി അജയ് ലാൽ, കുഞ്ഞിക്കോയ തങ്ങൾ, കില തീമാറ്റിക് അംഗം മിൻഹാ മറിയം, ഹെൽത്ത് ഇൻസ്‌പെക്ടർ ജമാലുദീൻ, ബ്ലോക്ക് ആർ.ജി.എസ് സോന, ഹരിത സഹായ സംഘം കോഡിനേറ്റർ ഹാഷിർ, കില ആർ.പി. കെ.ദാസൻ എന്നിവർ പങ്കെടുത്തു. വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹകളായ പി.പി അബ്ദുൾ റഷീദ്, പി.വി.എസ് കോയ, കെ കുഞ്ഞിക്കോയ, എം. ഗഫൂർ, പി.എം അനീഫ, നസീർ കോലായി, എ.പി ഹുസൈൻ, പി അബ്ദുൾ വാവ, അബ്ദുൾ ഖാദർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

 

date