Skip to main content

കുടരഞ്ഞി പഞ്ചായത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സമ്പൂർണ ശുചിത്വ യജ്ഞം

 

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബഹുജന പങ്കാളിത്തം ഉറപ്പാക്കി തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്‌കാരിക സംഘടനകകൾ, ഉദ്യോഗസ്ഥർ  എന്നിവരുടെ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്നു. 

കുടുംബശ്രീ, തൊഴിലുറപ്പ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളും ശുചീകരിക്കാനും, 2024 ജനുവരിയോടുകൂടി കൂടരഞ്ഞിയെ പരിപൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും  തീരുമാനമായി. 

യോഗത്തിൽ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, സ്കൂൾ  പ്രധാനാധ്യാപകർ, വ്യാപാരി പ്രതിനിധികൾ എൻ എസ് എസ് വളണ്ടിയർമാർ  ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date