Skip to main content

ലൈസൻസ് എടുക്കണം 

 

കാരശ്ശേരി പഞ്ചായത്തിലെ പേവിഷബാധ രോഗ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത രണ്ട് മാസത്തിലധികം പ്രായമുള്ള മുഴുവൻ വളർത്തു നായ്ക്കൾക്കും കുത്തിവെച്ച് മൂന്ന് മാസം കഴിഞ്ഞ നായ്ക്കൾക്കും  സെപ്റ്റംബർ 30നകം  കുത്തിവെപ്പ് എടുക്കണം. മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി പ്രകാരം നിർബന്ധമായും രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കണമെന്ന് തേക്കുംകുറ്റി വെറ്ററിനറി സർജൻ അറിയിച്ചു.

date