Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ പഠിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ്  എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകൾ സഹിതം സെപ്റ്റംബർ 29ന് രാവിലെ പത്തിന് ഓഫീസിൽ  ഹാജരാകണം. ഫോൺ: 0494 2608692.

 

date