Skip to main content
ഇരുമ്പുപാലത്തിന് സമാന്തരമായി പുതിയ നടപ്പാലം: നിര്‍മാണോദ്ഘാടനം നടത്തി

ഇരുമ്പുപാലത്തിന് സമാന്തരമായി പുതിയ നടപ്പാലം: നിര്‍മാണോദ്ഘാടനം നടത്തി

ആലപ്പുഴ: ആലപ്പുഴയിലെ ഇരുമ്പുപാലത്തിന് സമാന്തരമായി ഹൗസ്‌ബോട്ടിന്റ മാതൃകയില്‍ നിര്‍മിക്കുന്ന പുതിയ നടപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാനം എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. 60 ലക്ഷം രൂപ ചെലവഴിച്ച് 2023-24 അമൃത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പാലം നിര്‍മിക്കുന്നത്. നിലവിലുള്ള നടപ്പാലത്തിന് 10 മീറ്റര്‍ കിഴക്കു മാറ്റിയാണ് പുതിയ പാലം നിര്‍മിക്കുന്നത്. 100 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മധ്യഭാഗത്ത് നഗരക്കാഴ്ചകള്‍ ദൃശ്യമാകും വിധത്തില്‍ സെല്‍ഫി പോയിന്റുമുണ്ട്. 

ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. വിനോദ സഞ്ചാരികളെയടക്കം ആകര്‍ഷിക്കും വിധമാണ് പാലത്തിന്റെ ഡിസൈന്‍. ആര്‍ക്കിടെക്ടുമാരായ ശരത് സ്‌നേഹജന്‍, വിശാഖ്, നന്ദഗോപാല്‍ സുരേഷ് എന്നിവരാണ് പാലത്തിന്റെ മാതൃക തയ്യാറാക്കിയത്. ഗതാഗത തടസ്സം ഒഴിവാക്കാനായി മറ്റു കേന്ദ്രങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത തൂണുകള്‍ എത്തിച്ചാണ് പൈലിങ് ജോലികള്‍ നടത്തുന്നത്. 

ഇരുമ്പു പാലത്തിന് സമീപം നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.ആര്‍. പ്രേം, എ.എസ്. കവിത, എം.ജി. സതീദേവി, കൗണ്‍സിലര്‍മാരായ എ. ഷാനവാസ്, ബി. നസീര്‍, മോനിഷ, ജ്യോതി, ക്ലാരമ്മ പീറ്റര്‍, ആര്‍. രമേഷ്, സി. അരവിന്ദാക്ഷന്‍, സലിം മുല്ലാത്ത്, ഡി.പി. മധു, മനു ഉപേന്ദ്രന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഷിബു നാല്‍പ്പാട്ട്, എ.ഇ. അലിസ്റ്റര്‍, അമൃത് അര്‍ബന്‍ പ്ലാനര്‍ ജയശ്രീ തുടങ്ങിയവര്‍പങ്കെടുത്തു.

date