Skip to main content

ലോഗോ ക്ഷണിച്ചു

ദേശീയ വന്യജീവി വാരാഘോഷ പരിപാടികളുടെ ഭാഗമായി കരിമ്പുഴ വന്യജീവി സങ്കേതത്തിന് ലോഗോകൾക്ഷണിച്ചു. കേരളത്തിൽ അവസാനമായി നിലവിൽ വന്ന വന്യജീവി സങ്കേതമായ ഇവിടെ പ്രത്യേകമായി സംരക്ഷിച്ചു വരുന്ന ജീവിവർഗം 'റെഡ്ഫിൻ മഷീർ' (കുയിൽ) മത്സ്യമാണ്. ഇതിനെ കൂടി പ്രതിനിധീകരിക്കുന്ന ലോഗോയാണ് തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ ലോഗോകൾ ഇമേജ് ഫയലാക്കി dfonilambursouth@gmail.com എന്ന ഇ-മെയിലിലേക്ക് ഒക്ടോബർ മൂന്നിനകം അയക്കണം. ഫോൺ: 04931 220 392, 9020 367 574.

 

 

date