Skip to main content
ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഒബ്സെർവർ വിലയിരുത്തി 

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഒബ്സെർവർ വിലയിരുത്തി 

ആലപ്പുഴ: 2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ലഭ്യമായ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷിനുകളുടെയും വി.വി. പാറ്റ് മെഷീനുകളുടെയും  ഫസ്റ്റ് ലെവൽ ചെക്കിങ്, ഒബ്‌സെര്‍വറായ കര്‍ണാടക ജോയിന്റ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ വി. രാഘവേന്ദ്രയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 
കളക്ടറേറ്റ് വെയര്‍ ഹൗസ് ഗോഡൗണിലെ എഫ്.എല്‍.സി. ഹാളിലായിരുന്നു പരിശോധന. 925 ബാലറ്റ് യൂണിറ്റ്, 924 കണ്‍ട്രോള്‍ യൂണിറ്റ്, 925 വി.വി.പാറ്റ് എന്നിവയുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തിയായി. ജില്ല തെരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടര്‍ ഹരിത വി. കുമാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, എഫ് എല്‍ സി സൂപ്പര്‍വൈസര്‍ രമ്യ എസ് നമ്പൂതിരി, തഹസില്‍ദാര്‍ & ഇ.ആര്‍.ഒ. എസ്. അന്‍വര്‍, ജൂനിയര്‍ സൂപ്രണ്ട് ഷിബു സി ജോബ് തുടങ്ങിയവര്‍പങ്കെടുത്തു.

date