Skip to main content

കുടിശ്ശിക അടയ്ക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശ്ശികയും പിഴയും ഒക്ടോബർ 31 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ അടയ്ക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും സാധിക്കില്ല. കുടിശ്ശിക അടക്കാൻ  അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം. ഫോൺ: 0483 2732001.
 

date