Skip to main content
ലീഡ് ബാങ്ക് ജില്ലാതല അവലോകന സമിതിയില്‍ പങ്കെടുത്തു ആന്റോ ആന്റണി എം. പി സംസാരിക്കുന്നു

ഗ്രാമീണ മേഖലകളിലെ ബാങ്കുകളുടെ ശാഖകള്‍ റദ്ദു ചെയ്യരുതെന്ന് ആന്റോ ആന്റണി എം. പി *ബാങ്കുകള്‍ വായ്പ നല്‍കുന്നത് ഉദാരമാക്കണം*

ഗ്രാമീണ മേഖലകളിലെ ബാങ്കുകളുടെ ശാഖകള്‍ റദ്ദു ചെയ്യരുതെന്ന് ആന്റോ ആന്റണി എം. പി പറഞ്ഞു. ലീഡ് ബാങ്ക് ജില്ലാതല അവലോകന സമിതിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല. കാനറ ബാങ്ക് റദ്ദു ചെയ്ത മൈലപ്രയിലെ ശാഖ പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. ബ്രാഞ്ചുകള്‍ നിര്‍ത്തുമ്പോള്‍ അത് ജില്ലാതലഅവലോകനസമിതിയെ അറിയിക്കണം. ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് ഉദാരമാക്കണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിലെ പുരോഗമനം അഭിനന്ദനാര്‍ഹമാണ്. പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്ത് ഏറെ ഫലപ്രദമായിരുന്നുവെന്നും പരാതികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും എം. പി പറഞ്ഞു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് .അയ്യര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, നബാര്‍ഡ് ഡിസ്ട്രിക്ട് ഡവലെപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ മിനി ബാലകൃഷ്ണന്‍ , വിവിധ ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  
 

date