Skip to main content

വെള്ളപ്പൊക്ക ശുചീകരണത്തില്‍ ഏര്‍പ്പെടുന്നവര്‍  എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം: ആരോഗ്യ വകുപ്പ്

 

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.

മലിനജല സമ്പര്‍ക്കം മൂലം എലിപ്പനി പടരാനുള്ള സാധ്യത കൂടുതലാണ്.  അതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കട്ടിയുള്ള കൈയുറ, കാലുറ എന്നിവ ധരിക്കുകയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കുകയും വേണം. ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ഡോക്‌സിസൈക്ലിന്‍ നല്‍കുന്നു്.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പനി, ശരീരവേദന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സയ്ക്കു വിധേയരാകണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

date