Skip to main content

ആമ്പിലേരി വില്ലേരികുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

 

മാവൂർ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പിൽ പ്രവൃത്തി പൂർത്തീകരിച്ച ആമ്പിലേരി വില്ലേരികുന്ന് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വാസന്തി വിജയൻ അധ്യക്ഷയായി.
എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 19.4 ലക്ഷം രുപ ചെലവിലാണ് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീജ ആറ്റാഞ്ചേരിമീത്തൽ, എ.പി മോഹൻദാസ് മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

(പടം: മാവൂർ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പിൽ പ്രവൃത്തി പൂർത്തീകരിച്ച ആമ്പിലേരി വില്ലേരികുന്ന് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 

date