Skip to main content

അറിയിപ്പുകൾ 

ഡിഗ്രി സീറ്റൊഴിവ്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി കോഴ്‌സുകളിൽ വിവിധ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഒക്ടോബർ മൂന്നിന് ഉച്ച രണ്ട് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495-2963244, 8547005025

ക്ഷേമനിധി ബോർഡ് അംഗത്വം പുനസ്ഥാപിക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ അംശദായവും പിഴ തുകയും അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ഇതിനകം 60 വയസ്സ് പൂർത്തിയായ തൊഴിലാളികൾക്ക് ഇതിന് കഴിയില്ല. ഫോൺ: 8547655337

date