Skip to main content

സ്‌കൂളുകളിലെ പ്രഭാതഭക്ഷണം:  മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

ആലപ്പുഴ: ജില്ലയിലെ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. എ.ഡി.എം. എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നിലവില്‍ ജില്ലയിലെ 44 സ്‌കൂളുകളിലാണ് പ്രഭാത ഭക്ഷണം പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ ബാക്കി സ്‌കൂളുകളിലേക്കും പദ്ധതി വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ യോഗം ചേരും. 

കളക്ടറേറ്റില്‍ ചേര്‍ന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, ഡി.എം.ഒ. (ആരോഗ്യം) ഡോ.ജമുന വര്‍ഗീസ്, ഡി.ഇ.ഒ. പി.ഡി.അന്നമ്മ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date