Skip to main content

ചേര്‍ത്തലയില്‍ സീറോ വേസ്റ്റ് എക്‌സ്‌പോ ആരംഭിച്ചു

ആലപ്പുഴ: ചേര്‍ത്തല നഗരസഭ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ശുചിത്വ മാലിന്യ സംസ്‌കരണ ഉപകരണങ്ങളുടെ പ്രദര്‍ശനവും- സീറോ വേസ്റ്റ് എക്‌സ്‌പോയും നടത്തി. ചേര്‍ത്തല നഗരസഭ ഹാളില്‍ നടന്ന പരിപാടി സിനിമാ സീരിയല്‍ താരം ഉഷ ഹസീന ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു.

ഖര- ദ്രവ മാലിന്യ സംസ്‌കരണത്തിനുളള നൂതന ഉപാധികളുടെ പ്രദര്‍ശനം, വിപണനം, ശുചിത്വ സദസ്സുകള്‍ എന്നിവയും സ്‌കൂള്‍ കുട്ടികള്‍ക്കായി ശുചിത്വ ക്വിസ് മത്സരങ്ങള്‍, കലാപരിപാടികള്‍, ശുചിത്വ സന്ദേശ സ്‌കിറ്റുകളും എക്‌സ്‌പോയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 2 വരെയാണ് പ്രദര്‍ശനം. രാവിലെ 11 മുതല്‍ സൗജന്യമായി പ്രവേശിക്കാം. പ്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പ്രതിദിന സമ്മാനകൂപ്പണുകളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ വി. സുദേശന്‍, നഗരസഭ ശുചിത്വ അംബാസിഡര്‍ ഡോ. ബിജു മല്ലാരി, സ്റ്റാന്‍ഡിഗ് കമ്മിറ്റി അധ്യക്ഷരായ എ.എസ്. സാബു, ഏലിക്കുട്ടി ജോണ്‍, ശോഭ ജോഷി, ജി. രഞ്ജിത്ത്, മാധുരി സാബു, കൗണ്‍സിലര്‍മാരായ പി ഉണ്ണികൃഷ്ണന്‍, ആശാ മുകേഷ്, എസ്. സനീഷ്, ഡി. സല്‍ജി, ജോഷിത, ലിസ്സി ടോമി, കനകമ്മ, മിത്രവിന്ദാ ഭായ്,ജാക്‌സണ്‍ മാത്യു, എം കെ പുഷ്പകുമാര്‍, ബാബു മുളളന്‍ചിറ, ഇ.കെ മധു, പി.എസ് ശ്രീകുമാര്‍, എ അജി, അനുപ് ചാക്കോ, ബിന്ദു ഉണ്ണികൃഷ്ണന്‍, സുജാത സതീഷ്‌കുമാര്‍, സീനമോള്‍ ദിനകരന്‍, ബി ഫൈസല്‍, നഗരസഭ സെക്രട്ടറി ടി.കെ സുജിത്ത്, ക്ലീന്‍സിറ്റി മാനേജര്‍ എസ്. സുധീപ് തുടങ്ങിയവര്‍പങ്കെടുത്തു.

date