Skip to main content

സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന ചെറുകിട ഇടത്തരം കശുവണ്ടി ഫാക്ടറി യൂണിറ്റുകൾക്ക് മൂലധന ഗ്രാന്റിനും പലിശയിളവിനും ഉപജീവനമാർഗം പുനർനിർമിക്കുന്നതിനുമുള്ള പദ്ധതിയിലേക്ക് സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ മേഖലയിൽ കശുവണ്ടി സംസ്‌കരണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ചെറുകിട, ഇടത്തരം കശുവണ്ടി ഫാക്ടറി/ യൂണിറ്റികളെയാണ് സബ്സിഡി അനുവദിക്കുന്നതിനായി പദ്ധതിയിൽ പരിഗണിക്കുക. 10 കോടിയിൽ താഴെ നിക്ഷേപവും 50 കോടി വരെ വിറ്റുവരവുമുള്ള യൂണിറ്റുകളെ ചെറുകിട യൂണിറ്റുകളുടെയും 10 കോടിക്കും 20 കോടിക്കും ഇടയിൽ നിക്ഷേപവും 100 കോടി വരെ വിറ്റുവരവുള്ള യൂണിറ്റുകളെ ഇടത്തരം യൂണിറ്റുകളുടെയും വിഭാഗത്തിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായോ നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ കേന്ദ്രങ്ങളെയോ 0483 2737405, 0483 2734812 എന്ന നമ്പറിലോ ബന്ധപ്പെടാം.

date