Skip to main content

പനങ്ങാട് പഞ്ചായത്തിൽ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി

 

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലും ശുചീകരണ പ്രവൃത്തികൾ നടത്തി. കുടംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, എന്നിവരോടൊപ്പം ബാലുശ്ശേരി ഗവ.അംബേദ്കർ കോളേജിലെ എഴുപതോളം എൻ.എസ്.എസ് വളണ്ടിയർമാരും പങ്കെടുത്തു.

വിദ്യാലയങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന ശുചീകരണ പരിപാടികളിൽ 2,500ഓളം പേർ പങ്കെടുത്തു.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആർ.സി.സിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സൺ, അസിന്റന്റ് സെക്രട്ടറി കെ.പി.സജിത് എന്നിവർ സംസാരിച്ചു.

 

date