Skip to main content

തിരികെ സ്കൂളിൽ: അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിന് വള്ളിക്കുന്നിൽ തുടക്കമായി

കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളിൽ' ക്യാമ്പയിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിദ്യാലയങ്ങളിലെ പ്രവേശനോത്സവങ്ങളെ വെല്ലുന്ന രീതിയിൽ ചെണ്ടയും ഇലതാളവും തോരണങ്ങളും മധുരമൂറുന്ന മിഠായിയും നൽകി കൊണ്ടാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളെ സ്വീകരിച്ചത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങില്‍ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സി ഡി എസ് വൈസ് ചെയർ പേഴ്സൺ രജനി ചൊല്ലിക്കൊടുത്തു. ഡി ഡി എസ് ചെയർപേഴ്സൺ ബിന്ദു പുഴക്കൽ , വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏ കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു , ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ചേലക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date