Skip to main content
ഹരിതകർമ്മ സേനയ്ക്ക് ട്രോളികൾ വിതരണം ചെയ്തു 

ഹരിതകർമ്മ സേനയ്ക്ക് ട്രോളികൾ വിതരണം ചെയ്തു 

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ട്രോളികൾ വിതരണം ചെയ്തു. 2023- 24 വാർഷിക പദ്ധതിയിൽ 3.50 ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്തിലെ 18 വാർഡിലും ഹരിത കർമ്മ സേനയ്ക്ക് സഹായകരമാകുന്ന പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനബായ് ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് സി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.രത്നമ്മ, പഞ്ചായത്ത് അംഗങ്ങളായ എൻ. പ്രീത, മാലൂർ ശ്രീധരൻ, ഓമനക്കുട്ടിയമ്മ, ഐആർടിസി കോഡിനേറ്റർ രമ്യ, അഹ് ലു ദേവ്, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, അസിസ്റ്റൻഡ് സെക്രട്ടറി ജി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date