Skip to main content

വാഹനം വാടകയ്ക്ക്: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ദേശീയപാത-66 സ്ഥലമേറ്റടുക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൽ.എ (എൻ.എച്ച്) സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിലേക്ക് എസ്.യു.വി (ഏഴു സീറ്റ്-ഡ്രൈവർ,ഇന്ധനം ഉൾപ്പെടെ) വാഹനവും ചേർത്തല, ആലപ്പുഴ ഹരിപ്പാട് എൽ.എ (എൻ.എച്ച്) സ്‌പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലേക്ക് (ഓർഡിനറി വെഹിക്കിൾ- ഡ്രൈവർ, ഇന്ധനം ഉൾപ്പെടെ) ഓരോ വാഹനവും 2023 ഒക്ടോബർ 10 മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലേക്ക് ഫീൽഡ് ജോലികൾക്കായി നിശ്ചിത മാസ വാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.ഒക്ടോബർ ഒമ്പത് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0477- 2991675.

date