Skip to main content

സ്റ്റാഫ് നഴ്സ് ഒഴിവ്‌

കോട്ടയം: ഏറ്റുമാനൂർ കോട്ടയം മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 31 വരെയുള്ള പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. പ്ലസ്ടുവും ജി.എൻ.എം/ബി.എസ്‌സി. നഴ്സിംഗുമാണ് യോഗ്യത. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒക്ടോബർ മൂന്നിന് 11.30ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി കോൺഫറൻസ് ഹാളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04812535573.

 

date