Skip to main content

വിദ്യാലയങ്ങളിൽ ശുചിമുറി നിർമാണം ആരംഭിച്ചു

കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ 10 സ്‌കൂളുകളിൽ പുതുതായി നിർമിക്കുന്ന ശുചിമുറികളുടെ ഉദ്ഘാടനം കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ എൽ.പി. സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചിമുറികൾ നിർമിക്കുന്നത്. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 42 ലക്ഷം രൂപയാണ് ചെലവ്. വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ഞായറുകുളം, ശ്രീലത ജയൻ, കെ.കെ. രഘു, സ്‌കൂൾ മാനേജർ ഫാ. ജോസഫ് മണ്ണനാൽ എന്നിവർ പങ്കെടുത്തു.

 

date