Skip to main content

പി.എസ്.സി. അഭിമുഖം

കോട്ടയം: കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കാറ്റഗറി 203/2021) തസ്തികയിലേക്ക് ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം കേരള പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിൽ ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും നടക്കും. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.

date