Skip to main content

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 30)

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അയ്മനം ഗ്രാമപഞ്ചായത്തിൽ നിർമിച്ച 44-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(സെപ്റ്റംബർ 30) ഉച്ചയ്ക്ക് രണ്ടിന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ബി.ഡി.ഒ. രാഹുൽ ജി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജെസി നൈനാൻ, കെ.കെ. ഷാജിമോൻ, കവിത ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രതീഷ് കെ. വാസു, എസ്സി തോമസ്, തോമസ് കോട്ടൂർ, ആൻസ് വർഗീസ്, അന്നമ്മ മാണി, മേഘല ജോസഫ്, സവിത ജോമോൻ, എ.എം. ബിന്നു,ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന കുമാരി, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ കെം.എം. നീതു എന്നിവർ പങ്കെടുക്കും.

 

date