Skip to main content

ഈരാറ്റുപേട്ട നഗരസഭ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു

കോട്ടയം: മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭ ജനകീയ കൺവൻഷൻ ഈരാറ്റുപേട്ട വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ഉപാധ്യക്ഷൻ മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ടി. രാജൻ വിഷയവതരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ജോസ് ജേക്കബ് ബോധവത്കരണ ക്ലാസെടുത്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്ന അമീൻ സ്വച്ഛതാ ഹി സേവാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ ജൈവ മാലിന്യങ്ങളുടെ ഉറവിടസംസ്‌കരണവും ഹരിതകർമ്മ സേനയുടെ നേതൃത്വത്തിലുള്ള അജൈവ മാലിന്യശേഖരണവും ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം ഉയർന്നു. ഒക്ടോബർ ഒന്നിനു രാവിലെ 10 മുതൽ എല്ലാ വാർഡിലും നഗരസഭാംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർക്കും ഹരിത കർമസേനാംഗങ്ങൾക്കും സഫായി മിത്ര സുരക്ഷ ശിവർ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ സുനിത ഇസ്മായേൽ, അൻസർ പുള്ളോലിൽ, നഗരസഭാംഗങ്ങൾ, സന്നദ്ധ സംഘടന, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഹരിത കർമ്മ സേനങ്ങൾ, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

date