Skip to main content

വൃത്തി 2023 : മെഡിക്കൽ കോളജ് മേഖലയിലെ ശുചീകരണം   ഒക്‌ടോബർ ഒന്നിന് 

 ഏറ്റുമാനൂർ : സമ്പൂർണ്ണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂ്‌രിനെ പ്രഖ്യാപിക്കാനുള്ള കർമ്മപദ്ധതിയായ വൃത്തി- 2023 ന്റെ ഭാഗമായി ഒക്‌ടോബർ ഒന്നിന് മെഡിക്കൽ കോളജ് ആശുപത്രിയും പരിസര പ്രദേശങ്ങളുടെയും  ശുചീകരണം ഒക്‌ടോബർ ഒന്ന് ഞായറാഴ്ച്ച നടക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു.  ജനകീയപങ്കാളിത്തതോടെ കേരളത്തിലെ ആദ്യ സമ്പൂർണ്ണമാലിന്യമുക്ത നിയോജകമണ്ഡലം എന്ന പദവിയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായുള സംയുക്ത ശുചീകരണമാണ് മെഡിക്കൽ കോളജ് പരിസരപ്രദേശങ്ങളും  കുട്ടികളുടെ ആശുപത്രിയുടെ മേഖലയും  ഞായറാഴ്ച്ച ശുചിയാക്കുക. 

മെഡിക്കൽ കോളജിലെയും കുട്ടികളുടെ ആശുപത്രികളിലെയും ഡോക്ടർമാർ, നഴ്‌സുമാർ മറ്റ് ജീവനക്കാർ, എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടുത്തെ ശുചീകരണം നടത്തുക. . ഇതിന്റെ  ആലോചനാ യോഗം കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്നിരുന്നു.
 ആശുപത്രി കോപൗണ്ടുകൾ , പൊതുവഴികൾ, ചെറുവഴികൾ എന്നിവിടങ്ങളിൽ ശുചീകരണം നടക്കും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9 മണിക്ക് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. 

വൃത്തി കാമ്പയ്‌നിൽ എല്ലാവരും പങ്കാളികളാവണം : വി എൻ വാസവൻ
 
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശം ഉൾക്കൊണ്ടും ഇവ എല്ലാവരിലുമെത്തിച്ചും വൃത്തി കാമ്പയിൻ മുന്നോട്ടു കൊണ്ടുപോകണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ ആ മേഖലയിലെ പ്രവർത്തനങ്ങൾ നടത്തുന്നത് അഭിമാനകരമായ ഇടപെടലാണന്നും മന്ത്രി പറഞ്ഞു.

date