Skip to main content
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അയ്മനം ഗ്രാമപഞ്ചായത്തിൽ നിർമിച്ച 44-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

അയ്മനത്ത് അങ്കണവാടി കെട്ടിടം നാടിനു സമർപ്പിച്ചു

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അയ്മനം ഗ്രാമപഞ്ചായത്തിൽ നിർമിച്ച 44-ാം നമ്പർ അങ്കണവാടി കെട്ടിടം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. കുഞ്ഞുങ്ങളും അമ്മമാരും എത്തുന്ന സങ്കേതം വളരെ മനോഹരമായിരിക്കണമെന്ന കാഴ്ചപ്പാടിലാണ് ഇപ്പോഴത്തെ അങ്കണവാടികളെല്ലാം പുതിയ രൂപത്തിലേക്ക് മാറുന്നതെന്നും അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന എല്ലാപ്രവർത്തനങ്ങളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് അങ്കണവാടി കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന കുമാരി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ കെ.എം. നീതു എന്നിവർ പങ്കെടുത്തു.

 

date