Skip to main content

വിമുക്തി ഏകദിന ക്യാമ്പ്

കോട്ടയം: എക്‌സൈസിന്റെ ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലംതല ഏകദിന ക്യാമ്പ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പാലാ ഡിഅഡിക്ഷൻ സെന്റർ സൈക്കാട്രിക് സോഷ്യൽ വർക്കർ ആശ ക്ലാസെടുത്തു. വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ വിനു വിജയൻ ചർച്ച നയിച്ചു. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, എരുമേലി എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, സി.ഡി.എസ് ചെയർപേഴ്സൺ, ആശാവർക്കർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ  എന്നിവർ പങ്കെടുത്തു.

date