Skip to main content

ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ പഠിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനത്തോടൊപ്പം എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയത്തോടൊപ്പം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലുള്ള ഷോർട്ട് ടേം ടിഒടി കോഴ്‌സുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0481 2535562.

 

date