Skip to main content

ജില്ലാ പോലീസ് സ്‌പോര്‍ട്‌സ് മീറ്റ്: അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആറ്, ഏഴ് തീയതികളില്‍

പാലക്കാട് ജില്ലാ പോലീസ് സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായുള്ള അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കും. ഒക്ടോബര്‍ ആറിന് രാവിലെ 8.30 ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. പാലക്കാട് സി-ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ജില്ലാ പോലീസ് സ്‌പോര്‍ട്‌സ് നോഡല്‍ ഓഫീസറുമായ പി. ശശികുമാര്‍ അധ്യക്ഷനാകും. ഒളിമ്പ്യന്മാരായ ഹരിദാസ്, മുരളി എന്നിവര്‍ വിശിഷ്ടാതിഥികളാകും. പാലക്കാട് എ.എസ്.പി ഷാഹുല്‍ ഹമീദ്, അഡീഷണല്‍ പോലീസ് സൂപ്രണ്ട് കെ.എല്‍ രാധാകൃഷ്ണന്‍, ഡി.സി.ആര്‍.ബി ഡെപ്യൂട്ടി പോലീസ് സ്ൂപ്രണ്ട് ശ്രീകുമാര് തുടങ്ങിയവര്‍ പങ്കെടുക്കും.
സ്‌പോര്‍ട്‌സ് മീറ്റിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ ഏഴിന് വൈകിട്ട് 4.30 ന് തൃശൂര്‍ റെയ്ഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എസ്. അജിത ബിഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അധ്യക്ഷനാകും. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം കെ.എ.പി സെക്കന്ഡ് ബറ്റാലിയന്‍ കമാന്‍ഡന്റ് വി.എം സന്ദീപ് നിര്‍വഹിക്കും.

date