Skip to main content

പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് ഒക്ടോബര്‍ ഒമ്പത് വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി മതിയായ രേഖകളുമായി വഴുതക്കാടുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. സീറ്റുകള്‍ പരിമിതമാണെന്ന് സെന്റര്‍ ഹെഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590605260, 0471 2325154.

date