Skip to main content

വനിതകള്‍ക്കായി ആരോഗ്യ കാമ്പയിന്‍

 ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ആരോഗ്യ കാമ്പയിന്‍ (''ഷീ ക്യാംപെയ്ന്‍'' സംഘടിപ്പിക്കുന്നു.   ജില്ലാതല  ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 6 ) രാവിലെ 10.30 ന് മുട്ടം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി. ബിനു നിര്‍വഹിക്കും.  ആര്‍ത്തവ ആരോഗ്യം , സ്ട്രെസ്സ് മാനേജ്മെന്റ്, തൈറോയ്ഡ് രോഗങ്ങള്‍, പ്രീ ഡയബറ്റിക്, പ്രീ ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയ്ക്കുള്ള രോഗ പരിശോധനയും തുടര്‍ ചികിത്സയും ലഭിക്കും.  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും   ''ഷീ ക്യാംപെയ്ന്‍'' നടത്തുന്നതിന്  ആയുഷ് ഹോമിയോപ്പതി വകുപ്പ്  ലക്ഷ്യമിടുന്നു.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷര്‍ളി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിക്കും.  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ വിനീത ആര്‍ പുഷ്‌കരന്‍ പദ്ധതി അവതരണവും പ്രോഗ്രാം മാനേജര്‍   നൗഷാദ് മുഖ്യപ്രഭാഷണവും  നടത്തും.  ഇടുക്കിജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗം സത്യന്‍ കെ ജി ,    ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ഇന്ദു സുധാകരന്‍,  മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും .

date