Skip to main content

സ്വച്ഛതാ ശിവിര്‍ നടത്തി

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സ്വച്ഛതാ ശിവിര്‍ സംഘടിപ്പിച്ചു. ശുചിത്വ  ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഹരിത കര്‍മ്മ സേന അംഗങ്ങളുടെയും ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും കുടുംബശ്രീ ഭാരവാഹികളുടെയും ഹരിതകര്‍മ്മ സേന ഭാരവാഹികളുടെയും അവലോകന യോഗം ചേര്‍ന്നു. അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി അംഗങ്ങള്‍ അടക്കമുള്ള കുട്ടികളുടെ ശുചിത്വ സന്ദേശ റാലിയും മാനന്തവാടിയില്‍ സംഘടിപ്പിച്ചു. റാലി മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്നവല്ലി ഫ്‌ളാഗ് ഓഫ് ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് വിഷയാവതരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 5 ഗ്രാമപഞ്ചായത്തുകളുടെയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങളുടെ പ്ലാന്‍ തയാറാക്കുകയും  ചെയ്തു.ഓരോ ഗ്രാമപഞ്ചായത്തിലും നടക്കുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തുകളായി മാറ്റുന്നതിനുള്ള പ്രോഗ്രാമുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന സത്താര്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എന്‍ ഹരീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ബാലന്‍,രമ്യ താരേഷ്, ഇന്ദിര പ്രേമചന്ദ്രന്‍, ജോയ്‌സി ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.യോഗത്തില്‍ 5 പഞ്ചായത്തിലെയും പ്രതിനിധികള്‍ പങ്കെടുത്തു.

date