Skip to main content

സ്പെഷൽ എജ്യുക്കേറ്റർ ഒഴിവ്: വോക്-ഇൻ-ഇന്റർവ്യൂ 17ന്

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ ക്ലിനിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പെഷൽ എജ്യുക്കേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. സെപ്ഷൽ എജ്യുക്കേഷനിൽ ബി.എഡ്. ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. ഒക്ടോബർ 17ന് രാവിലെ 10.30ന് നാഗമ്പടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ വോക്-ഇൻ-ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ  വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കാനുളള അസൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം രാവിലെ 10.15ന് എത്തണം.

 

date