Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ, കുടുംബപെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, മേൽവിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസർ, ബാങ്ക് മാനേജർ, ക്ഷേമനിധി ബോർഡ് മെമ്പർ എന്നിവരിൽ ആരെങ്കിലുമോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 15നകം ഹാജരാക്കണം. സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് 673 006 എന്ന വിലാസത്തിലാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കേണട്ത്. അറുപത് വയസ്സിൽ താഴെ പ്രായമുള്ള കുടുംബപെൻഷൻകാർ പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപ്രതവും ഇതോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഫോൺ: 0495 2360720.

date