Skip to main content

എലിപ്പനിക്കെതിരെ ഡി.എം.ഒയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം

 

    ജില്ലയിലെ വിവിധയിടങ്ങളില്‍ മഴക്കെടുതിയെ തുടര്‍ന്ന് എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രളയജലത്തില്‍ പെരുമാറിയവര്‍, കാര്‍ഷികവൃത്തിയിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും, മത്സ്യ ബന്ധനത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. പനി, ശരീരവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍  അടുത്തുളള ആശുപത്രിയില്‍  ചികിത്സ നേടണമെന്ന് ഡി.എം.ഒ വ്യക്തമാക്കി. ജില്ലയില്‍ വടക്കഞ്ചേരി, അഗളി, പഴമ്പാലക്കോട്, കല്ലടിക്കോട്, എലപ്പുളളി, കോങ്ങാട്, ലക്കിടി, തൃക്കടീരി, നല്ലേപ്പിളളി, കണ്ണാടി, ഓങ്ങല്ലൂര്‍, പാലക്കാട് മുനിസിപ്പാലിറ്റി, ആലത്തൂര്‍, മണ്ണാര്‍ക്കാട്, വടവന്നൂര്‍, തേങ്കുറിശ്ശി എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ എലിപ്പനി ഗുരുതരമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുന്നറിയിപ്പ് നല്‍കുന്നു.

date