Skip to main content

പുതുമോടിയില്‍ ആറളം ഫാം ഗസ്റ്റ് ഹൗസ്

നവീകരിച്ച ആറളം ഫാം ഗസ്റ്റ് ഹൗസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചതോടെ ഗവ.ഗസ്റ്റ് ഹൗസുകള്‍ ജനകീയമായെന്ന് മന്ത്രി പറഞ്ഞു. അടുത്ത കാലത്തായി ഒരു ലക്ഷത്തിലധികം പേരാണ് ഗസ്റ്റ് ഹൗസുകളില്‍ താമസിച്ചതെന്നും 10 കോടി രൂപയുടെ വരുമാനം ലഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം വകുപ്പ് 70 ലക്ഷം രൂപ ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരിച്ചത്. രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലായി നാല് മുറികളാണുള്ളത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു പ്രവൃത്തിയുടെ ചുമതല. ഓണ്‍ലൈനിലൂടെ പൊതുജനങ്ങള്‍ക്ക് മുറി ബുക്ക് ചെയ്യാം.
ചടങ്ങില്‍ സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശോഭ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ആറളം ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപ്, കണ്ണൂര്‍ ക്ലബ്ബ് പ്രതിനിധി ജയരാജ് എടത്തട്ട എന്നിവര്‍ പങ്കെടുത്തു.

date