Skip to main content

മാഹിപ്പാലം നവീകരണ പ്രവൃത്തി വേഗത്തിലാക്കും

 കോഴിക്കോട് -കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിന്റെ നവീകരണ പ്രവൃത്തി ത്വരിതപ്പെടുത്തുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. പാലത്തിന്റെ നവീകരണ പ്രവൃത്തിക്കായി 22 ലക്ഷം രൂപയും മുഴപ്പിലങ്ങാട് മുതല്‍ മാഹി പാലം വരെ റീടാറിങ് പ്രവൃത്തി ചെയ്യാന്‍ 14.60 കോടി രൂപയും പെട്ടെന്ന് തന്നെ അനുവദിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. പുതിയപാലം നിര്‍മ്മിക്കുന്നതിനായി സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട് (സി. ആര്‍.ഐ.എഫ്) 21 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കി

date