Post Category
അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു
ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു.അഴീക്കോട് വൃദ്ധ സദനത്തിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ അധ്യക്ഷത വഹിച്ചു. ജില്ലാ വയോജന കൗൺസിൽ അംഗം സി പി ചാത്തുക്കുട്ടിയെ എം എൽ എ ആദരിച്ചു. അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ എം അഞ്ജുമോഹൻ, വൃദ്ധമന്ദിരം സൂപ്രണ്ട് ഇൻ ചാർജ് പി കെ നാസർ, സീനിയർ സിറ്റിസൺ സർവ്വീസ് കൗൺസിൽ അംഗം കെ ഉത്തമൻ, മെയ്ന്റനൻസ് ട്രൈബ്യൂണൽ കൺസിനേഷൻ ഓഫീസർ വി പി അബ്ദുൽ ഖാദർ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് സതീഷ്കുമാർ പാമ്പൻ, സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം കെ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
date
- Log in to post comments