Skip to main content

തിരികെ സ്കൂളിൽ' ക്യാമ്പയിന് മയ്യിൽ ഗ്രാമ പഞ്ചായത്തിൽ തുടക്കം

 

 

മയ്യിൽ ഗ്രാമ പഞ്ചായത്തിൽ 'തിരികെ സ്കൂളിൽ' ക്യാമ്പയിന് തുടക്കം. മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്തേക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി ഏഴ്, എട്ട് വാർഡിലെ കുടുംബശ്രീ അംഗങ്ങൾ ആദ്യ ബാച്ചിൽ പഠിതാക്കളായി പങ്കെടുത്തു.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ പത്തു വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന തല കാമ്പയിന്റെ ഭാഗമായാണ് അയൽക്കൂട്ട വനിതകൾ വീണ്ടും വിദ്യാലയങ്ങളിൽ എത്തുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി  ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത ,ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന,  വാർഡ് അംഗങ്ങളായ ഇ പി രാജൻ, ബിജു വേളം, സുചിത്ര, ശാലിനി, സന്ധ്യ, സി ഡി എസ് ചെയർപേഴ്സൺ  വി പി രതി, സി ഡി എസ് മെമ്പർമാർ, ആർ പിമാർ എന്നിവർ പങ്കെടുത്തു. ഞായറാഴ്ചകളിൽ പഞ്ചായത്തിലെ ബാക്കിയുള്ള വാർഡിലെ കുടുംബശ്രീ അംഗങ്ങൾ കൂടി ക്യാമ്പയിൻ്റെ ഭാഗമായി സ്കൂളിൽ തിരികെയെത്തും.

date