Skip to main content
തലവടി ബിആര്‍സിയില്‍ ചലച്ചിത്രോത്സവവും ഓപ്പണ്‍ ഫോറവും നടത്തി

തലവടി ബിആര്‍സിയില്‍ ചലച്ചിത്രോത്സവവും ഓപ്പണ്‍ ഫോറവും നടത്തി

ആലപ്പുഴ: പൊതുവിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി തലവടി ബി.ആര്‍.സി തലത്തില്‍ ചലച്ചിത്രോത്സവവും ഓപ്പണ്‍ ഫോറവും നടത്തി. എടത്വ സെന്റ് അലോഷ്യസ് എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി  ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. 

സിനിമയുടെ രീതിശാസ്ത്രം, വിമര്‍ശാത്മകമായി സിനിമയെ സമീപിക്കല്‍, സിനിമ സംവാദം, തിരക്കഥാരചന, സംവിധാനം, വിഭിന്ന സാങ്കേതിക വശങ്ങള്‍ തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരം സൃഷ്ടിക്കുക, ഈ മേഖലയിലെ വിദഗ്ദരുമായി സംവദിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. വിവിധ സിനിമകളും പ്രദര്‍ശിപ്പിച്ചു.

റാഹേല്‍ മകന്‍ കോര സിനിമയുടെ സംവിധായകന്‍ ഉബൈനി, തിരക്കഥാകൃത്ത് ബേബി എടത്വ എന്നിവര്‍ ഓപ്പണ്‍ ഫോറത്തില്‍ കുട്ടികളുമായി സംവദിച്ചു. ബി.പി.സി ജി. ഗോപലാല്‍, ട്രെയിനര്‍ ഷിഹാബ് നൈന, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ മായാലക്ഷ്മി, ബ്ലെസ് കൃര്യന്‍, സെന്റ് അലോഷ്യസ്, സ്‌കൂള്‍ എച്ച്.എം. റോസ് കെ. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

date