Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ആലപ്പുഴ: കായംകുളം ഗവൺമെൻറ് ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് (സി ഒ പി എ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ എൻജിനീയറിങ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും/ വൊക്കേഷനിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും/  ബിരുദവും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ 21ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കായംകുളം ഗവൺമെൻറ് ഐടിഐയിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0479-2442900

date