Skip to main content

കളരിപ്പയറ്റുമായി പുത്തൂര്‍ സി.വി.എന്‍ കളരി സംഘം

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും അട്ടപ്പാടിയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടിയില്‍ കളരി സംഘവും പങ്കെടുക്കും. അഖിലേന്ത്യ ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ സി. മുരളീധരന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള പുത്തൂര്‍ സി.വി.എന്‍ കളരി സംഘമാണ് ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയവര്‍ അടങ്ങുന്ന 20 അംഗ സംഘമാണ് വിവിധ ആയോധനമുറകള്‍ അവതരിപ്പിക്കുക. വാള്‍പയറ്റ്, ഉറുമിപയറ്റ്, വടിവീശല്‍, മറിച്ചിലുകള്‍ തുടങ്ങിയവ അവതരിപ്പിക്കും.
 

date