Skip to main content

സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷ ഇന്ന്; ജില്ലയിൽ തുല്യത നേടാനൊരുങ്ങുന്നത് 1358 പേർ

ജീവിത സാഹചര്യം കാരണം പഠനാവസരം നഷ്ടമായവർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷകൾ ഇന്നും നാളെയുമായി (ഒക്ടോബർ 28, 29) നടക്കും. ഏഴാം തരം തുല്യതാ കോഴ്സിന്റെ 16-ാമത് ബാച്ചിന്റെയും നാലാം തരത്തിന്റെ 15-ാമത് ബാച്ചിന്റെയും പരീക്ഷകളാണ് നടക്കുന്നത്. തുല്യതാ പരീക്ഷകൾ വിജയിക്കുന്നവർക്ക് തുടർ പഠനവും തൊഴിലവസരങ്ങളും ലഭിക്കുന്നതോടൊപ്പം നാടിന്റെ വിദ്യാഭ്യാസ വികസന മുന്നേറ്റത്തിനും സാമൂഹ്യ കൂട്ടായ്മക്കും ഇത് വഴിയൊരുക്കും.  
മലപ്പുറം ജില്ലയിൽ 27 കേന്ദ്രങ്ങളിലായി ഒക്ടോബർ 28, 29 തിയ്യതികളിൽ നടക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ 249 സ്ത്രീകളും 298 പുരുഷന്മാരുമുൾപ്പടെ 547 പേരാണ് എഴുതുന്നത്. ഇതിൽ 71പേർ പട്ടികജാതിക്കാരും 18പേർ പട്ടിക വർഗ വിഭാഗക്കാരുമാണ്. നാലാം തരം തുല്യതാ പരീക്ഷ 40 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 593 സ്ത്രീകളും 218 പുരുഷന്മാരുമുൾപ്പടെ 811 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 274 പേർ പട്ടികജാതിക്കാരും 10 പേർ പട്ടിക വർഗ വിഭാഗക്കാരുമാണ്. ഒക്ടോബർ 29നാണ് നാലാം തരം തുല്യതാ പരീക്ഷ.

date