Skip to main content

നവകേരള സദസ്: പാലക്കാട് നിയോജകമണ്ഡലം അവലോകനയോഗം ചേര്‍ന്നു

നവകേരള നിര്‍മിതിയുടെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പര്യടനത്തോടനുബന്ധിച്ച് പാലക്കാട് നിയോജകമണ്ഡല അവലോകനയോഗം ചേര്‍ന്നു. ബൂത്ത് തല യോഗങ്ങള്‍, വീട്ടുമുറ്റ സദസ്, പ്രചാരണം, സാമ്പത്തികം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ സബ്കമ്മിറ്റി യോഗങ്ങള്‍ ചേരാന്‍ തീരുമാനമായി. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ടി.കെ നൗഷാദിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി. മധു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, മറ്റുദ്യോഗസ്ഥര്‍ പങ്കെടുത്തു.

date