Skip to main content

മന്ത്രി എം.ബി രാജേഷ് ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും

തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന്(ഒക്ടോബര്‍ 28) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്തും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി ഏഷ്യന്‍ ഗെയിംസ്, സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെയും പരിശീലകരെയും അനുമോദിക്കുന്നതിനായി കരിമ്പനക്കുതിപ്പ് എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി ഇന്ന്(ഒക്ടോബര്‍ 28) രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി പാലക്കാട് അഞ്ചുവിളക്കില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും.
രാവിലെ 11.30 ന് കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മാലിന്യമുക്തം നവകേരളം കൊടുമ്പ് -മരുതറോഡ് പഞ്ചായത്ത് ക്ലസ്റ്റര്‍ യോഗം, ഉച്ചയ്ക്ക് രണ്ടിന് ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നവകേരള സദസ്സ് മണ്ഡല തല അവലോകനം, വൈകിട്ട് മൂന്നിന് ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ ഹാളില്‍ നവകേരള സദസ്സ് മണ്ഡല തല അവലോകനം, വൈകിട്ട് 4.30 ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നവകേരള സദസ്സ് മണ്ഡല തല അവലോകന യോഗം എന്നീ പരിപാടികളിലും പങ്കെടുക്കും.

date