Skip to main content

ഭരണഭാഷ വാരാചാരണം: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം

ആലപ്പുഴ: ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന മലയാള ദിന-ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി മലയാള ഭാഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. നവംബർ നാലിന് രാവിലെ 10.30ന് ലിയോ തേർട്ടീന്ത് സ്‌കൂളിൽ വച്ചാണ് മത്സരം. ഒരു സ്‌കൂളിൽ നിന്നും രണ്ടു പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. 
മത്സര വിഷയം തൽസമയം നൽകുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും കൂടാതെ ഷെവലിയർ വി.സി.ആന്റണി മാസ്റ്റർ മെമ്മൊറിയൽ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ വീതം ലഭിക്കും.  മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. ഓരോ സ്‌കൂളിൽ നിന്നും നിർദ്ദേശിക്കപ്പെടുന്നവർ രാവിലെ 10:30 സ്‌കൂൾ ഐഡന്റിറ്റി കാർഡ് സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസ് ഫേസ് ബുക്ക് പേജിലോ  0477-2251349 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

date