Skip to main content

മണ്ണഞ്ചേരി ഗവ. സിദ്ധ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് എന്‍.എ.ബി.എച്ച്. കേന്ദ്ര സംഘം സന്ദര്‍ശിച്ചു

ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗവ. സിദ്ധ ആശുപത്രിയില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍.എ.ബി.എച്ച്) സംഘം പരിശോധന നടത്തി. എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു വേണ്ടി കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത 180 ആയുഷ് സ്ഥാപനങ്ങളിലെ ഏക സിദ്ധ ഡിസ്പെൻസറിയാണ് മണ്ണഞ്ചേരി ഗവ. സിദ്ധ ആശുപത്രി.

എന്‍.എ.ബി.എച്ച് ആക്സസര്‍ ഡോ. എല്‍. നിഖിലാ ബാബു പരിശോധനയ്ക്ക് നേതൃത്വം നല്‍കി. തുടർന്ന് നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.വി. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. രോഹിണി എസ്. കൃഷ്ണന്‍ സിദ്ധ ആശുപത്രിയുടെ വികസനപാതയെ സംബന്ധിച്ചുള്ള പ്രസന്‍റേഷന്‍ അവതരിപ്പിച്ചു. 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. ജുമൈലത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷ കെ.ഉദയമ്മ, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എസ്. സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ഉല്ലാസ്, പഞ്ചായത്ത് അംഗം ലതിക ഉദയന്‍, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ. സംഘമിത്ര, ഡി.എം.ഒ. ഡോ. വി.വി.അനില്‍കുമാര്‍, ഡി.പി.എം. ഡോ. കെ.ജി.ശ്രീജിനന്‍, ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സജി ഉമ്മന്‍, സിദ്ധ, ആയൂര്‍വ്വേദ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായി.

date