Skip to main content

കെ- ടെറ്റ് സർട്ടിഫിക്കറ്റ്  വിതരണം

ആലപ്പുഴ: ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ  2023 മാർച്ചിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് ഒക്ടോബർ 30 മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ വിതരണം ചെയ്യും. സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിന് ഹാൾടിക്കറ്റുമായി ഹാജരാകണം. സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ താമസം നേരിട്ടാൽ പിഴ ഈടാക്കും. ഫോൺ: 0477-2251467

date