Skip to main content

സെക്യൂരിറ്റി നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ  രാത്രികാല സുരക്ഷയ്ക്കായി ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. കുട്ടനാട് താലൂക്ക് പരിധിയിൽ താമസിക്കുന്ന വിമുക്തഭടന്മാർക്കാണ് അവസരം. ഉയർന്ന പ്രായപരിധി 50 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റയും അനുബന്ധരേഖകളും സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുളിങ്കുന്ന് പിൻ- 688504  എന്ന വിലാസത്തിൽ നവംബർ 7നകം അപേക്ഷ നൽകണം. ഫോൺ: 0477-2707742.

date