Skip to main content

നവകേരള സദസ്സ്: വള്ളിക്കുന്ന് പഞ്ചായത്ത് തല സ്വാഗത സംഘം രൂപീകരിച്ചു

നവകേരള നിർമ്മിതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ വള്ളിക്കുന്ന് പഞ്ചായത്ത് തല സ്വാഗത സംഘം രൂപീകരണ യോഗം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി വ്യവസായ ഓഫീസർ സിത്താര നവകേരള സദസ്സിന്റെ ആശയങ്ങൾ വിശദീകരിച്ചു. അരിയല്ലൂർ വില്ലേജ് ഓഫീസർ ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനേജ് കോട്ടാശ്ശേരി, വള്ളിക്കുന്ന് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൊക്കടവത്ത് ബാബു, സതി തോട്ടുങ്ങൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ എന്നിവർ പങ്കെടുത്തു.  നവകേരള സദസ്സ് വിജയിപ്പിക്കാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. വള്ളിക്കുന്ന് നിയോജ മണ്ഡലത്തിൽ നവംബർ 28ന് കാലിക്കറ്റ് യൂണിവേഴ്സ്റ്റിയിലാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

date